Post Category
*ഭക്ഷ്യോത്പന്ന നിർമാണ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു*
മണ്ണുത്തി കേരള വെറ്ററിനറി ആൻ്റ് അനിമൽ സയൻസ് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള വർഗെസ് കുര്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയറി ആൻ്റ് ഫുഡ് ടെക്നോളജിയിൽ (വി.കെ.ഐ.ഡി.എഫ്.ടി) , ഭക്ഷ്യോത്പന്ന നിർമാണ പരിശീലനം ജൂലൈ എട്ട്, ഒമ്പത്, പത്ത് തീയതികളിൽ നടത്തും. ഏകദേശം പന്ത്രണ്ട് മൂല്യവർധിത ഭക്ഷ്യോത്പന്നങ്ങളുടെ നിർമാണ പരിശീലനമാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ചെറുകിടസംരഭങ്ങൾ ആരംഭിക്കുവാൻ ആഗ്രഹിക്കുന്നവർക്ക്, മികച്ച ഒരവസരമായിരിക്കും ഇത്. 2999 രൂപയാണ് രജിസ്ട്രേഷൻ തുക. പങ്കെടുക്കാനാഗ്രഹിക്കുന്നവർ ജൂലൈ ആറിന് മുമ്പ് ഫോണിൽ വിളിച്ച് രജിസ്റ്റർ ചെയ്യണം. ഫോൺ - 7034532757, 7034906542
date
- Log in to post comments