Skip to main content

ചെണ്ടുമല്ലി കൃഷിക്ക് തുടക്കമായി

 

പല്ലശ്ശന ഗ്രമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ സഹകരണത്തോടെ നടപ്പാക്കുന്ന ചെണ്ടുമല്ലി കൃഷിക്ക് തുടക്കമായി. ഓണക്കാലം മുന്‍നിര്‍ത്തി പല്ലശ്ശന ഗ്രാമപഞ്ചായത്തില്‍ 50 സെന്റ് സ്ഥലത്ത് 2000 ചെണ്ടുമല്ലി തൈകളാണ് നട്ടുപിടിപ്പിച്ചത്. തൈ നടീലിന്റെ ഉദ്ഘാടനം പല്ലശ്ശന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍. സായ് രാധ നിര്‍വഹിച്ചു. ജനനി കുടുംബശ്രീ എന്ന ജെ.എല്‍.ജി ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ്  ചെടികളുടെ പരിപാലനം.
പല്ലശ്ശന ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലായി അഞ്ച് ഏക്കര്‍ സ്ഥലത്ത് ചെണ്ടുമല്ലി കൃഷി ചെയ്യുന്നുണ്ടെന്ന് കൃഷി ഓഫീസര്‍ എം.എസ് റീജ അറിയിച്ചു. പല്ലശ്ശന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. അശോകന്‍ പരിപാടിയില്‍ അധ്യക്ഷനായി.സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. അനന്തകൃഷ്ണന്‍, വികസനകാര്യ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.കെ. യശോദ, തൊഴിലുറപ്പ് എ.ഇമാരായ ആദര്‍ശ്, കെ.രാമദാസ്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ആര്‍. അംബിക എന്നിവര്‍ പങ്കെടുത്തു.

date