"തുണൈ" പദ്ധതി: അദാലത്ത് 24 ന്
അട്ടപ്പാടിയിലെ ആദിവാസി മേഖലയുടെ സമഗ്ര വികസനത്തിനും ജനങ്ങളുടെ ഉന്നമനത്തിനുമായി ജില്ലാ ഭരണകൂടം ആവിഷ്കരിച്ച 'തുണൈ' പദ്ധതിയുടെ ഭാഗമായി ജൂണ്‍ 24 ന് അദാലത്ത് സംഘടിപ്പിക്കുന്നു. ജില്ലാ കളക്ടര്‍ ജി. പ്രിയങ്കയുടെ നേതൃത്വത്തിലാണ് അദാലത്ത് നടക്കുക. പുതൂർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ രാവിലെ 11 ന് നടക്കുന്ന അദാലത്തില്‍ വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ പങ്കെടുക്കും. മേഖലയില്‍ നിലവിലുള്ള പദ്ധതികളുടെയും പ്രശ്നങ്ങളുടെയും അവലോകനവും അന്നേ ദിവസം ഉച്ചയ്ക്ക് രണ്ടു മണിക്ക് നടക്കും.
എല്ലാ മാസവും ഒരു ദിവസം വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ അട്ടപ്പാടി ബ്ലോക്കിന് കീഴിലുള്ള ഗ്രാമപഞ്ചായത്തുകളിൽ നേരിട്ടെത്തി നടത്തുന്ന അദാലത്ത്, നിലവിലുള്ള പദ്ധതികളുടെയും പ്രശ്നങ്ങളുടെയും അവലോകനം, സൂക്ഷ്മ പദ്ധതികളുടെ ആസൂത്രണം, പദ്ധതി പുരോഗതിയുടെ നേരിട്ടുള്ള നിരീക്ഷണം എന്നിവയാണ് തുണൈ പദ്ധതിയുടെ ഭാഗമായി നടക്കുക.
- Log in to post comments