Post Category
വാഹനം വാടകയ്ക്ക്: ടെൻഡർ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള ഒറ്റപ്പാലം അഡിഷണൽ ശിശു വികസന പദ്ധതി ഓഫീസറുടെ (ഐ.സി.ഡി.എസ്) ഉപയോഗത്തിനായി ഒരു വർഷത്തേക്ക് വാഹനം വാടകയ്ക്ക് എടുക്കുന്നതിന് താൽപ്പര്യമുള്ളവരിൽ ദർഘാസുകൾ ക്ഷണിച്ചു. വാഹനത്തിന് ടാക്സി പെർമിറ്റ് ഉണ്ടായിരിക്കണം. ഏഴു വർഷത്തിൽ കൂടുതൽ പഴക്കം പാടില്ല. ജൂൺ 26 ന് ഉച്ചയ്ക്ക് രണ്ടു മണിക്കകം ഓഫീസില്‍ ടെൻഡർ സമര്‍പ്പിക്കണം. അന്നേ ദിവസം വൈകീട്ട് മൂന്നിന് ടെന്‍ഡര്‍ തുറക്കും. വാഹനത്തിന്റെ ആർ.സി. ബുക്ക്, പെർമിറ്റ്, ഇൻഷുറൻസ് തുടങ്ങിയ രേഖകളുടെ പകർപ്പുകളും ടെന്‍ഡര്‍ ഫോമിനൊപ്പം വെക്കണം. കൂടുതൽ വിവരങ്ങൾ ഓഫീസില്‍ നിന്നും ലഭിക്കും. ഫോൺ: 0466 2225407.
date
- Log in to post comments