Skip to main content

നറണി പാലം നിർമ്മാണം പുരോഗമിക്കുന്നു

 

വണ്ണമട-ചിറ്റൂർ റോഡിനേയും തത്തമംഗലം-മീനാക്ഷിപുരം റോഡിനേയും ബന്ധിപ്പിച്ചുകൊണ്ട് കല്ല്യാണപേട്ട-ആലംകടവ് റോഡിൽ ചിറ്റൂർ പുഴയ്ക്ക് കുറുകെ നിര്‍മിക്കുന്ന നറണി പാലത്തിന്റെ പ്രവൃത്തി പുരോഗമിക്കുന്നു. ചിറ്റൂർ എം.എൽ.എയും വൈദ്യുതി വകുപ്പ് മന്ത്രിയുമായ കെ. കൃഷ്ണൻകുട്ടിയുടെ  ശ്രമ ഫലമായാണ് ഈ പാലം നിർമ്മാണം ആരംഭിച്ചത്. 1038.50 ലക്ഷം രൂപ ഉപയോഗിച്ചാണ് പാലം നിർമ്മിക്കുന്നത്. 148.50 മീറ്റർ നീളത്തിൽ നിർമ്മിക്കുന്ന ഈ പാലത്തിന് 25 മീറ്റർ നീളമുള്ള നാലു സ്പാനുകളും 24.25 മീറ്റർ നീളമുള്ള രണ്ടു സ്പാനുകളും ഇതിൽ അഞ്ച് പിയരുകളും രണ്ട് അബട്ടുമെന്റും (abutment) പ്രീ സ്ട്രെസ്സിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഗർഡറുകളും ഉൾപ്പെടുന്നു. 7.50 മീറ്റർ വീതിയിലുള്ള കാര്യജ് വേയും 1.50 മീറ്റർ വീതിയിലുള്ള കൈവരിയോടു കൂടിയ നടപ്പാതയും ആണ് ഉള്ളത്. ഈ പാലത്തിൻ്റെ ഇരുവശത്തുമായി കല്യാണപേട്ട റോഡിൽ 83 മീറ്റർ നീളത്തിലും, ആലംകടവ് റോഡിൽ 66 മീറ്റർ നീളത്തിലും അപ്രോച്ച് റോഡ് നിർമ്മാണവും, അപകടങ്ങൾ ഒഴിവാക്കുന്നതിനായി ക്രാഷ് ബാരിയർ, സുരക്ഷാ മുന്നറിപ്പ്, ഡി.എൽ.പി ബോർഡുകൾ, റോഡ് മാർക്കിങ്, സ്റ്റഡ് പതിക്കൽ, പെയിന്റിങ്ങുകൾ എന്നിവയും ഉൾപെടുത്തിയിട്ടുണ്ട്.

date