Post Category
പെയിന്റര്‍ ഒഴിവ്
പാലക്കാട് ജില്ലയിലെ ഒരു അർധസർക്കാർ സ്ഥാപനത്തിൽ പെയിൻ്ററുടെ താൽക്കാലിക ഒഴിവുണ്ട്. എസ്. എസ്. എൽ.സി/ തത്തുല്യ യോഗ്യതയും പെയിൻ്റര്‍ ട്രേഡില്‍ ഐ. ടി. ഐ സർട്ടിഫിക്കറ്റ് യോഗ്യതയുമുള്ള 18 നും 41 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃത ഇളവ് ലഭിക്കും. ശമ്പളം പ്രതിമാസം 13000 രൂപ. താല്പര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചുകളിൽ ജൂൺ 26ന് മുൻപായി നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെൻ്റ് ഓഫീസർ അറിയിച്ചു. ഫോൺ 0491- 2505204
date
- Log in to post comments