Post Category
ലഹരി വിരുദ്ധ ബോധവല്‍ക്കരണം
നഷാ മുക്ത് ഭാരത് അഭിയാന് കാമ്പയിന്റെ ഭാഗമായി ജില്ലാ സാമൂഹിക നീതി വകുപ്പിന്റെയും ഗാന്ധിഭവന് ഐആര്‍സിഎ അടൂരിന്റെയും ആഭിമുഖ്യത്തില്‍ അടൂര്‍ എസ് എന്‍ ഐ ടി കോളജില്‍ ലഹരി വിരുദ്ധ ബോധവല്കരണം സംഘടിപ്പിച്ചു. എസ് എന്‍ ഐ ടി മാനേജിങ് ഡയറക്ടര്‍ എബിന് അമ്പാടിയില്‍ ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ രാധാകൃഷ്ണന് നായര്‍ അധ്യക്ഷനായി. ജില്ലാ സാമൂഹിക നീതി ഓഫിസര്‍ ജെ. ഷംലാ ബീഗം, ഗാന്ധിഭവന് പ്രോജക്ട് ഡയറക്ടര്‍ ശ്രീലക്ഷ്മി , കൗണ്‍സലര്‍ രേഷ്മ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments