Skip to main content

നിയമ അവബോധ പരിശീലനം സംഘടിപ്പിച്ചു

ചെറുകുന്ന് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്, ജെന്‍ഡര്‍ റിസോഴ്സ് സെന്റര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പഞ്ചായത്തിലെ വിജിലന്റ് ഗ്രൂപ്പ് അംഗങ്ങള്‍ക്ക് നിയമ അവബോധ പരിശീലനം നല്‍കി. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടി.ഇ നിര്‍മ്മല ഉദ്ഘാടനം ചെയ്തു. താലൂക്ക് ലീഗല്‍ സര്‍വീസ് അഡ്വക്കേറ്റ് ജുവില പവിത്രന്‍ ക്ലാസ്സെടുത്തു. ഗാര്‍ഹിക പീഡനം, സ്ത്രീ സുരക്ഷ എന്നിവയെക്കുറിച്ചുള്ള നിയമ അവബോധം സ്ത്രീകളില്‍ ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പഞ്ചായത്തിലെ 50 അയല്‍ക്കൂട്ടങ്ങളില്‍ നിന്നായി രണ്ട് പ്രതിനിധികള്‍ വീതം പങ്കെടുത്തു. സിഡിഎസ് ചെയര്‍പേഴ്സണ്‍ കെ.വി നിര്‍മല അധ്യക്ഷയായി. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ അനിത, മെമ്പര്‍ സെക്രട്ടറി ദിലീപ് പുത്തലത്ത്, കമ്മ്യൂണിറ്റി കൗണ്‍സിലര്‍ പി.വി സുനന്ദ എന്നിവര്‍ പങ്കെടുത്തു.

date