Skip to main content

സൈക്കോളജിസ്റ്റ് നിയമനം

 

 

ജീവനി പദ്ധതിയുടെ ഭാഗമായി കൊഴിഞ്ഞാമ്പാറ സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ സൈക്കോളജിസ്റ്റ് തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു. മെയ് 21 ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് അഭിമുഖം. റെഗുലര്‍ സൈക്കോളജി ബിരുദാനന്തര ബിരുദം(എം.എ/എം.എസ്.സി സൈക്കോളജി, അപ്ലൈഡ് സൈക്കോളജി, കൗണ്‍സിലിങ് സൈക്കോളജി, ക്ലിനിക്കല്‍ സൈക്കോളജി, കൗണ്‍സലിങ് സൈക്കോളജി)ആണ് യോഗ്യത. ജീവനിയിലെ പ്രവൃത്തി പരിചയം, ക്ലിനിക്കല്‍/കൗണ്‍സലിങ് മേഖലയിലെ പ്രവൃത്തി പരിചയം, അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള കൗണ്‍സലിങ് ഡിപ്ലോമ എന്നിവ അഭിലഷണീയ യോഗ്യതയാണ്. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിന് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. 0492 3272883

date