സ്നേഹിത ജന്‍ഡര്‍ ഹെല്പ് ഡെസ്ക് കോര്‍ഡിനേഷന്‍ കമ്മിറ്റി ചേര്‍ന്നു
പാലക്കാട് സ്നേഹിത ജന്‍ഡര്‍ ഹെല്‍പ്പ് ഡെസ്കിന്റെ ഒമ്പതാമത് കോര്‍ഡിനേഷന്‍ കമ്മിറ്റി ചേര്‍ന്നു. പാലക്കാട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍
നടന്ന യോഗം ഡെപ്യൂട്ടി കളക്ടര്‍ എസ്.എസ് അല്ഫ അധ്യക്ഷയായി. പ്രീ ആന്‍ഡ് പോസ്റ്റ് മാരിറ്റല്‍ കൗണ്‍സിലിങ് പ്രോഗ്രാമുകള്‍ സ്നേഹിതയുടെ നേതൃത്വത്തില്‍ ചെയ്യണമെന്നും കുട്ടികള്‍ക്കിടയിലെ അമിത സോഷ്യല്‍ മീഡിയ ഉപയോഗവും അതിന്റെ ദൂഷ്യഫലങ്ങള്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുമായി സംയോജിപ്പിച്ച് പ്രചാരണം നടത്തണമെന്ന് ഡെപ്യൂട്ടി കളക്ടര്‍ യോഗത്തില്‍ പറഞ്ഞു. 35 ഓളം വകുപ്പ് മേധാവികള്‍ യോഗത്തില്‍ പങ്കെടുത്തു. സ്നേഹിത ജന്‍ഡര്‍ ഹെല്‍പ്പ് ഡെസ്ക് പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് കുടുംബശ്രീ ജെന്‍ഡര്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഗ്രീഷ്മ അവതരിപ്പിച്ചു. കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ അനുരാധ, സ്നേഹിത ജന്‍ഡര്‍ ഹെല്പ് ഡസ്ക് സ്റ്റാഫ് കോര്‍ഡിനേറ്റര്‍ അസ്മിയ, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments