Skip to main content

ഹെല്‍ത്തി തരൂര്‍ : മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി

 

തരൂര്‍ നിയോജക മണ്ഡലത്തിലെ സമഗ്ര ആരോഗ്യ പദ്ധതിയായ ഹെല്‍ത്തി തരൂരിന്റെ ഭാഗമായി മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി. വടക്കഞ്ചേരി ഇ.എം.എസ് സ്മാരക കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടി പി.പി സുമോദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വടക്കഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉസനാര്‍ അധ്യക്ഷനായി.

ആലത്തൂര്‍ അസീസിയ ഹോസ്പിറ്റലുമായി ചേര്‍ന്നാണ് ക്യാമ്പ് നടത്തിയത്. രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ട് വരെ നടന്ന ക്യാമ്പില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനവും സൗജന്യ മരുന്നുകളുടെ വിതരണം നടന്നു. 350 ഓളം പേര്‍ ക്യാമ്പിന്റെ സേവനം പ്രയോജനപ്പെടുത്തി.

ജനറല്‍ മെഡിസിന്‍, ഇ.എന്‍.ടി വിഭാഗം, എല്ല് രോഗ വിഭാഗം, ഗൈനക്കോളജി വിഭാഗം , സര്‍ജറി വിഭാഗം എന്നിവയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സൗജന്യ പരിശോധനയും ഹൈബ്രോ സ്‌കാന്‍, കൊളസ്ട്രോള്‍, ബി.എം.ഡി, എന്‍.സി.എസ്, ഷുഗര്‍ ടെസ്റ്റ്, ബി.പി പരിശോധന തുടങ്ങിയവും മെഡിക്കല്‍ ക്യാമ്പിലുണ്ടായി. പരിപാടിയില്‍ ഡോക്ടര്‍ അബ്ദുല്‍ റഹീം ലെയ്‌സണ്‍, ഓഫീസര്‍ ഷാജി മാണി, പി.ആര്‍.ഒ ഉണ്ണി അഹമ്മദ് എന്നിവര്‍ പങ്കെടുത്തു.

date