Skip to main content

സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം

 

തിരുവനന്തപുരം ദേശീയ തൊഴില്‍ സേവന കേന്ദ്രം എസ്.സി / എസ്.ടി വിഭാഗത്തിലുള്ളവര്‍ക്ക് ഒരു വര്‍ഷത്തെ സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. മാസം ആയിരം രൂപ സ്‌റ്റൈപ്പന്റോടുകൂടിയാണ് പരിശീലനം. കെല്‍ട്രോണിന്റെ പാലക്കാടുള്ള കെല്‍ട്രോണ്‍ നോളേജ് സെന്ററിലാണ് കോഴ്‌സ് നടത്തുന്നത്. 30 വയസ്സില്‍ താഴെ പ്രായമുള്ള മൂന്നു ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള പ്ലസ് ടു പാസായവര്‍ക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി പാലക്കാട്  മഞ്ഞക്കുളം റോഡിലുള്ള കെല്‍ട്രോണ്‍ നോളേജ് സെന്ററില്‍ നേരിട്ട് ഹാജരാക്കുക. ഫോണ്‍: 0491-2504599, 8590605273

date