Skip to main content

ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ പുതിയ  കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും

 

പാലക്കാട് ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന്(മെയ് 18). ഉച്ചയ്ക്ക് രണ്ട് മണിക്ക് സംസ്ഥാന ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്തിന്റെയും നാഷണല്‍ ആയുഷ് മിഷനും സംയുക്തമായി നിര്‍മ്മിച്ച പുതിയ ഒ പി കെട്ടിടത്തിന്റെയും സ്‌പെഷ്യാലിറ്റി ക്ലിനിക്കുകളായ സ്‌പോര്‍ട്‌സ് ആയുര്‍വേദം, സ്ത്രീ രോഗ വിഭാഗം, ബാല ചികിത്സാ വിഭാഗം, ലബോറട്ടറി എന്നിവയുടെയും ഉദ്ഘാടനമാണ് നടക്കുക. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ അധ്യക്ഷനാവും. വി.കെ ശ്രീകണ്ഠന്‍ എംപി, കെ ശാന്തകുമാരി എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനു മോള്‍, ജില്ലാ കളക്ടര്‍ ജി പ്രിയങ്ക, പാലക്കാട് മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

date