പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് സൗജന്യ പരിശീലനം
ദേശീയ തൊഴില്‍ സേവന കേന്ദ്രം പട്ടികജാതി വര്‍ഗക്കാരായ യുവതി യുവാക്കള്‍ക്കായി നടത്തുന്ന സൗജന്യ തൊഴില്‍ പരിശീലന കോഴ്‌സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. വാര്‍ഷിക വരുമാനം മൂന്ന് ലക്ഷത്തില്‍ കവിയരുത്. കോഴ്‌സുകളും നടത്തുന്ന സ്ഥലവും പ്രായപരിധിയും: സ്‌പെഷ്യല്‍ കോച്ചിങ് സ്‌കീം(തിരുവനന്തപുരം, 18-27വയസ്സ്), ഒ ലെവല്‍ കമ്പൂട്ടര്‍ സോഫ്റ്റ് വെയര്‍ കോഴ്‌സ് (ശാസ്താംകോട്ട, പാലക്കാട്), ഒ ലെവല്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ മെയിന്റനന്‍സ് കോഴ്‌സ് (സുല്‍ത്താന്‍ ബത്തേരി, 18-30 വയസ്സ്), ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍, അക്കൗണ്ടിങ് ആന്‍ഡ് പബ്ലിഷിങ് അസിസ്റ്റന്റ്(കോട്ടയം, 18-30 വയസ്സ്), സൈബര്‍ സെക്യൂരിറ്റി വെബ് ഡെവലപ്‌മെന്റ് അസോസിയേറ്റ്( കോഴിക്കോട്, 18-30 വയസ്സ്), കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് അക്കൗണ്ടിങ് അസോസിയേറ്റ് (എറണാകുളം, 18-30 വയസ്സ്). അപേക്ഷ തൈക്കാട് സബ് റീജിണല്‍ എംപ്ലോയ്‌മെന്റില്‍ മെയ് 31 നകം ലഭിക്കണം. ഇ.മെയില്‍-placementsnctvm@gmail.com ഫോണ്‍: 0471 2332113, 0491 2504599
- Log in to post comments