Post Category
സ്‌കൂള്‍ കെട്ടിടോദ്ഘാടനം ഇന്ന്
എലപ്പുള്ളി ഗവ. എ.പി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിനായി നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് (മെയ് 20) നടക്കും. രാവിലെ 10.30 ന് സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ എ. പ്രഭാകരന്‍ എം എല്‍ എ ഉദ്ഘാടനം നിര്‍വഹിക്കും. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അധ്യക്ഷത വഹിക്കും. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2019-20 വാര്‍ഷിക പദ്ധതിയിലെ ഫണ്ടുപയോഗിച്ചാണ് കെട്ടിടം നിര്‍മിച്ചിട്ടുള്ളത്. ജില്ലാ പഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ച് നവീകരിച്ച ഹയര്‍സെക്കന്‍ഡറി ബയോളജി ലാബ്, പെണ്‍കുട്ടികളുടെ ശുചിമുറി എന്നിവയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.
date
- Log in to post comments