Skip to main content

പി എസ് സി കൂടിക്കാഴ്ച

 

പാലക്കാട് ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍  ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ - ഹിന്ദി (കാറ്റഗറി നം. 076/2024) തസ്തികയിലേക്കുള്ള നിയമനത്തിനായുള്ള കൂടിക്കാഴ്ച മെയ് 29, 30 തീയതികളില്‍ രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12 വരെ പി എസ് സി പാലക്കാട് ജില്ലാ ഓഫീസിലും പാര്‍ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍- ഹിന്ദി (കാറ്റഗറി നം. 082/2024)  തസ്തികയിലേക്കുള്ള കൂടിക്കാഴ്ച മെയ് 29, 30 തീയതികളില്‍ രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12 വരെ പി എസ് സി കോഴിക്കോട് മേഖലാ ഓഫീസിലും തുന്നല്‍ ടീച്ചര്‍ - ഹൈസ്‌കൂള്‍ (കാറ്റഗറി നം. 463/2023, ഒന്നാം എന്‍.സി.എ വിജ്ഞാപനം- മുസ്‌ലിം) തസ്തികയിലേക്കുള്ള കൂടിക്കാഴ്ച മെയ് 30 രാവിലെ 9.30 ന് കോഴിക്കോട് പി എസ് സി ജില്ലാ ഓഫീസിലും തുന്നല്‍ ടീച്ചര്‍ - ഹൈസ്‌കൂള്‍ (കാറ്റഗറി നം. 465/2023, ഒന്നാം എന്‍.സി.എ വിജ്ഞാപനം- എസ് ഐ യു സി നാടാര്‍) തസ്തികയിലേക്കുള്ള കൂടിക്കാഴ്ച മെയ് 30 രാവിലെ 10.30 ന് കോഴിക്കോട് പി എസ് സി ജില്ലാ ഓഫീസിലും വെച്ച് നടക്കുമെന്ന് പി എസ് സി പാലക്കാട് ജില്ലാ ഓഫീസര്‍ അറിയിച്ചു. ഉദ്യോഗാര്‍ഥികള്‍ ഒറ്റത്തവണ വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ഇന്റര്‍വ്യൂ മെമ്മോ, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം ഹാജരാവണം.

 

date