Skip to main content

കൂടിക്കാഴ്ച 26 ന്

 

മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന മലമ്പുഴയിലെ മൊബൈല്‍ വെറ്ററിനറി യൂണിറ്റ്, രാത്രികാല  മൃഗ ചികിത്സാ സേവനം, എന്നീ പദ്ധതികളിലേക്ക് രജിസ്ട്രേഡ് ഡോക്ടര്‍മാരെ താല്ക്കാലികമായി നിയമിക്കുന്നതിന് മെയ് 26 ന് കൂടിക്കാഴ്ച നടത്തുന്നു. നിയമന കാലാവധി 89 ദിവസം. താല്പര്യമുള്ളവര്‍ വെറ്ററിനറി സയന്‍സ് ബിരുദ സര്‍ട്ടിഫിക്കറ്റുകളും, ആവശ്യമായ രേഖകളും സഹിതം ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ ചേംബറില്‍ ഹാജരാകണം. വെറ്ററിനറി സയന്‍സില്‍ ബിരുദധാരികളായ തൊഴില്‍ രഹിതര്‍ക്ക് മുന്‍ഗണന ലഭിക്കും. രാത്രികാല മൃഗ ചികിത്സാ സേവനത്തിന് ( ഒറ്റപ്പാലം, നെന്‍മാറ, കൊല്ലങ്കോട്, പാലക്കാട്) ബി.വി. എസ് സി എ.എച്ച്, കെ എസ് വി സി രജിസ്ട്രേഷ നും, മലമ്പുഴ ബ്ലോക്ക് മൊബൈല്‍ വെറ്ററിനറി യൂണിറ്റ്  ബി.വി എസ് സി. എ.എച്ച്, കെ എസ് വി സി രജിസ്ട്രേഷന്‍, എല്‍ എം വി ലൈസന്‍സ് എന്നിവയാണ് യോഗ്യത.

 

date