Post Category
വനജാലകം ദ്വിദിന മാധ്യമ ശില്‍പ്പശാല ഇന്ന്
സൈലന്റ് വാലി നാഷണല്‍ പാര്‍ക്കും സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ പാലക്കാടും സംയുക്തമായി നടത്തുന്ന വനജാലകം ദ്വിദിന മാധ്യമ ശില്‍പ്പശാല ഇന്ന്(മെയ് 21). മുക്കാലി, സൈലന്റ് വാലിയില്‍ വൈകീട്ട് മൂന്നിന് ആരംഭിച്ച് 22 ന് അവസാനിക്കുന്ന രീതിയിലാണ് ശില്‍പ്പശാല. ഉദ്ഘാടന പരിപാടി ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ. വിജയാനന്ദന്‍ നിര്‍വഹിക്കും. വന്യജീവികളും മനുഷ്യരും തമ്മില്‍ ഇന്ന് നേരിടുന്ന വെല്ലുവിളികള്‍ അതിജീവിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് വനജാലകം മാധ്യമ ശില്‍പ്പശാല സംഘടിപ്പിക്കുന്നത്. വനംവന്യജീവി മേഖലയില്‍ പ്രഗത്ഭരായ വ്യക്തികളും ജില്ലയിലെ മാധ്യമപ്രവര്‍ത്തകരും ശില്‍പ്പശാലയുടെ ഭാഗമാകും.
date
- Log in to post comments