ക്യാംപ് രജിസ്‌ട്രേഷന്‍ 26ന്
ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ ആലത്തൂര്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ക്യാംപ് രജിസ്‌ട്രേഷന്‍ സംഘടിപ്പിക്കുന്നു. മെയ് 26 ന് രാവിലെ 10 മണി മുതല്‍ ഒരു മണി വരെയാണ് രജിസ്‌ട്രേഷന്‍. സ്വകാര്യ മേഖലയില്‍ തൊഴില്‍ നേടാന്‍ താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്നതിനാണ് ക്യാംപ് നടത്തുന്നത്. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ 250 രൂപയും എതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയും, ഫോട്ടോയും സഹിതം ആലത്തൂര്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ എത്തണം. 35 വയസാണ് രജിസ്ട്രഷനുള്ള പ്രായ പരിധി. രജിസ്റ്റര്‍ ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് വ്യക്തിത്വ വികസനം, ആശയ വിനിമയ ശേഷി, സ്വകാര്യ മേഖലയിലെ തൊഴില്‍ മാര്‍ക്കറ്റിന്റെ സ്വഭാവം, അടിസ്ഥാന കമ്പ്യൂട്ടര്‍ പരിജ്ഞാനം തുടങ്ങിയ വിഷയങ്ങളില്‍ പരിശീലനം നല്‍കും. കൂടാതെ എംപ്ലോയബിലിറ്റി സെന്ററില്‍ നടത്തുന്ന പ്ലേസ്‌മെന്റ് ഡ്രൈവുകളുടേയും ഭാഗമാവാം. ഫോണ്‍: 0491 2505435, 8289847817
- Log in to post comments