Post Category
ജോബ് ഡ്രൈവ് 26ന്
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് /എംപ്ലോയബിലിറ്റി സെന്റര്‍ ആലത്തൂര്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ മെയ് 26ന് ജോബ് ഡ്രൈവ് നടത്തുന്നു. രാവിലെ പത്ത് മണിക്കാണ് അഭിമുഖം. പ്രമുഖ സ്വകാര്യ സ്ഥാപനത്തിലേക്ക് ഡെവലെപ്‌മെന്റ് മാനേജര്‍, ബിസിനസ്സ് അസ്സോസിയേറ്റ്, സെയില്‍സ് സപ്പോര്‍ട്ട് അസ്സോസിയേറ്റ്, ലൈഫ് മിത്രാസ് എന്നീ ഒഴിവുകളിലേക്കാണ് അഭിമുഖം നടത്തുന്നത്. പത്താം ക്ലാസ്, പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോബ് ഡ്രൈവിന്റെ ഭാഗമാവാം. താല്‍പര്യമുള്ളവര്‍ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും, ഒറ്റതവണ രജിസ്ട്രഷന്‍ ഫീസായ 250 രൂപയുമായി ആലത്തൂര്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ എത്തണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505435, 8289 847817
date
- Log in to post comments