സംഘാടക സമിതി രൂപീകരണ യോഗം ചേര്‍ന്നു
കോട്ടായിയില്‍ നിര്‍മ്മിച്ച സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിട ഉദ്ഘാടനത്തിന്റെ ഭാഗമായി സംഘാടകസമിതി രൂപീകരണയോഗം ചേര്‍ന്നു. പി.പി. സുമോദ് എം.എല്‍.എ പരിപാടി ഉദ്ഘാടനം ചെയ്തു. കോട്ടായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.സതീഷ് അധ്യക്ഷനായി.
സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം ജൂണ്‍ രണ്ടിന് വൈകിട്ട് നാലിന് തുറമുഖം, പുരാവസ്തു, മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിര്‍വഹിക്കും.
സംഘാടകസമിതി രൂപീകരണ യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ ദേവദാസ്, പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് പ്രസിഡന്റ് കെ.എം കേരള കുമാരി, ജില്ലാ രജിസ്ട്രാര്‍ ജനറല്‍ ഇന്ദുലേഖ, രജിസ്‌ട്രേഷന്‍ വകുപ്പ് ഉത്തര മധ്യമേഖലാ ഐ.ജി ആര്‍. മധു, പി.ഡബ്ല്യു.ഡി എ.ഇ ആശ, കോട്ടായി സബ് രജിസ്ട്രാര്‍ ഓഫീസര്‍ പി.എന്‍ സുമ, കോട്ടായി സഹകരണ ബാങ്ക് പ്രസിഡന്റ് കെ.വിജയന്‍, പെരിങ്ങോട്ടുകുറിശ്ശി സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി സുചിത്രന്‍ ,രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments