ഗസ്റ്റ് അധ്യാപക ഒഴിവ്
അട്ടപ്പാടി രാജീവ് ഗാന്ധി സ്മാരക ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ വിവിധ വിഭാഗങ്ങളില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്. കൊമേഴ്‌സ് (രണ്ട്), ഇംഗ്ലീഷ്(മൂന്ന്), ഹിന്ദി(ഒന്ന്), എക്കണോമിക്‌സ് (ഒന്ന്), പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ (ഒന്ന്), ഫിസിക്കല്‍ എജുക്കേഷന്‍ (ഒന്ന് ) കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍(ഒന്ന്) എന്നീ വിഭാഗങ്ങളിലാണ് ഒഴിവുള്ളത്. ബിരുദാനന്തര ബിരുദവും നെറ്റ്/ പി.എച്ച്.ഡിയും ആണ് അടിസ്ഥാന യോഗ്യത. കൊമേഴ്‌സ്, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ വിഭാഗം ഉദ്യോഗാര്‍ഥികള്‍ക്ക് ജൂണ്‍ മൂന്നിന് രാവിലെ 10 നും ഇംഗ്ലീഷ്, ഹിന്ദി, എക്കണോമിക്‌സ്, ഫിസിക്കല്‍ എജുക്കേഷന്‍ വിഭാഗം ഉദ്യോഗാര്‍ഥികള്‍ക്ക് ജൂണ്‍ നാല് രാവിലെ 10നുമാണ് അഭിമുഖം. താല്‍പര്യമുള്ളവര്‍ അസ്സല്‍ രേഖകള്‍ സഹിതം പ്രിന്‍സിപ്പലുടെ ഓഫീസില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 04924 254142
- Log in to post comments