Skip to main content

കുറുപ്പത്തുകാട് തോട്ടുപാലത്തിന്റെയും ഫാം റോഡിന്റെയും ഉദ്ഘാടനം ഇന്ന്

 

കുറുപ്പത്തുകാട് തോട്ടുപാലത്തിന്റെയും ഫാം റോഡിന്റെയും നിര്‍മ്മാണ ഉദ്ഘാടനം ഇന്ന് (മെയ് 22). വൈകിട്ട് 4.30 ന് പി.പി സുമോദ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. തരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ. രമണി അധ്യക്ഷയാവും.

 

പി.പി സുമോദ് എം.എല്‍.എയുടെ 2023-24 വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 20 ലക്ഷം രൂപ വിനിയോഗിച്ചാണ് കുറുപ്പത്തുകാട് തോട്ടുപാലത്തിന്റെയും ഫാം റോഡിന്റെയും പണി പൂര്‍ത്തിയാക്കിയത്.

 

പരിപാടിയില്‍ ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം എ. പുഷ്പലത, തരൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഐ.ഷക്കീര്‍, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ജി. ചെന്താമരാക്ഷന്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി. രാജശ്രീ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആര്‍. ജിഷ,  തരൂര്‍ എല്‍.എസ്.ജി.ഡി എ.ഇ ഐ.ഷബീന, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.

 

date