Skip to main content

അപേക്ഷ ക്ഷണിച്ചു

 

 

ഗവ. പ്രീ-എക്‌സാമിനേഷന്‍ ട്രെയിനിങ് സെന്ററില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡാറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍, ഡി.റ്റി.പി എന്നീ ത്രൈമാസ സൗജന്യ കമ്പ്യൂട്ടര്‍ കോഴ്‌സുകളിലേക്കാണ് അപേക്ഷിക്കേണ്ടത്. പ്ലസ്ടു /തത്തുല്യ പരീക്ഷ പാസ്സായ പട്ടികജാതി പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്കാണ് അവസരം. തിരഞ്ഞെടുക്കുന്ന പരിശീലനാര്‍ഥികള്‍ക്ക് സ്റ്റൈപന്റ് നല്‍കുന്നതാണ്. അപേക്ഷകള്‍ മെയ് 30 വൈകീട്ട് അഞ്ചിനുള്ളില്‍ കുഴല്‍മന്ദം ഗവ.പ്രീ-എക്‌സാമിനേഷന്‍ ട്രെയിനിങ് സെന്ററില്‍ നല്‍കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 8606081516

date