Skip to main content

വടകരപതി നെയ്ത്തു കേന്ദ്രം, വിളയോടി ബ്ലീച്ചിങ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

 

ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ജില്ലാ ഖാദി ഗ്രാമ വ്യവസായ കാര്യാലയത്തിന് കീഴില്‍ വടകരപതി നെയ്തു കേന്ദ്രം, വിളയോടി ബ്ലീച്ചിങ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു. കേരള ഖാദി വ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ജയരാജന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അധ്യക്ഷയായി. ജില്ലാ പഞ്ചായത്തിന്റെ വികസന ഫണ്ടില്‍ നിന്നും 35 ലക്ഷം നെയ്ത്തു കേന്ദ്രത്തിനും, 28 ലക്ഷം ബ്ലീച്ചിങ് യൂണിറ്റിനും വിനിയോഗിച്ചാണ് കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഗ്രാമീണ സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഖാദി നെയ്ത്തു കേന്ദ്രം പ്രവര്‍ത്തനം ആരംഭിക്കുന്നത്. നവീകരിച്ച കെട്ടിടത്തില്‍ വനിതകള്‍ക്ക് നെയ്ത്തു പരിശീലനം നല്‍കി തൊഴില്‍ നല്‍കും.

 

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ജോസി ബ്രിട്ടോ, ഷീബ രാധാകൃഷ്ണന്‍, വടകരപ്പതി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍. ബേബി, വടകരപതി വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കുളന്തരാജ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ചിന്നസ്വാമി, കെ.സുരേഷ,് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്റ്റാന്‍ഡി ആനീസ്, പഞ്ചായത്ത് അംഗങ്ങളായ മാധുരി പത്മനാഭന്‍, കെ. നാരായണന്‍കുട്ടി, ജില്ലാ പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ എം രാമന്‍കുട്ടി, കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് അംഗം എസ്. ശിവരാമന്‍, വടകരപതി ഗ്രാമപഞ്ചായത്ത് കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. കൃഷ്ണ മറ്റു ജനപ്രതിനികള്‍ എന്നിവര്‍ പങ്കെടുത്തു.

 

ഫോട്ടോ- ജില്ലാ ഖാദി ഗ്രാമ വ്യവസായ കാര്യാലയത്തിന് കീഴില്‍ വടകരപതി നെയ്ത് കേന്ദ്രം കേരള ഖാദി വ്യവസായ ബോര്‍ഡ് ചെയര്‍മാന്‍ പി. ജയരാജന്‍ ഉദ്ഘാടനം ചെയ്യുന്നു.

date