Post Category
അറിയിപ്പ് എന്റെ കേരളം പ്രദര്‍ശന വിപണന മേള; അവാര്‍ഡ് വിതരണം മെയ് 24ന്
സംസ്ഥാന സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് മെയ് നാല് മുതല്‍ 10 വരെ സ്റ്റേഡിയം ബസ് സ്റ്റാന്റിന് സമീപത്തെ മൈതാനത്ത് നടന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയില്‍ മികച്ച സ്റ്റാളുകള്‍ക്കുള്ള അവാര്‍ഡും മികച്ച കവറേജ് നല്കിയ മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള അവാര്‍ഡ് വിതരണം മെയ് 24ന് നടക്കും. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10.30ക്ക് നോളജ് എക്കോണമി മിഷന്റെ ജില്ലാ വിജ്ഞാന കേരളം കൗണ്‍സില്‍ രൂപീകരണ യോഗത്തില്‍ വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി, തദ്ദേശ സ്വയംഭരണ, എക്സൈസ്, പാര്‍ലമെന്ററി കാര്യ മന്ത്രി എം.ബി. രാജേഷ് എന്നിവര്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്യും.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, പാലക്കാട്
date
- Log in to post comments