Post Category
ചികിത്സയിലിരുന്ന കാട്ടാന ചരിഞ്ഞു
വാളയാര്‍ റെയിഞ്ച് പുതുശ്ശേരി നോര്‍ത്ത് സെക്ഷന്‍ പരിധിയില്‍ വരുന്ന നടപ്പതി ഭാഗത്ത് ചികിത്സയിലായിരുന്ന കാട്ടാന ചെരിഞ്ഞതായി പാലക്കാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു. നടുപ്പത് അയ്യപ്പന് കോവില്‍ ഭാഗത്ത് പരിക്കേറ്റ് അവശ നിലയില്‍ കണ്ടെത്തിയ കാട്ടാനയെ വാളയാര്‍ റെയിഞ്ച് ഫോറസ്്റ്റ് ഓഫീസര്‍, പുതുശ്ശേരി നോര്‍ത്ത് സെക്ഷന്‍ സ്റ്റാഫ്, വെറ്റിനറി ഡോക്ടര്‍ എന്നിവര്‍ അടങ്ങുന്ന സംഘം വിദഗ്ധ ചികിത്സ നല്കി ഉള്‍ക്കാട്ടിലേക്ക് കയറ്റിവിട്ടിരുന്നു. എന്നാല്‍ ആനയെ കാട്ടാനക്കൂട്ടം ആക്രമിക്കുകയും വീണു പോകുകയും ചെയ്തതിനാല്‍ തുടര്‍ ചികിത്സ നല്കി നിരീക്ഷണത്തിലായിരുന്നു. ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് ഇന്നലെ (മെയ് 22) ന് രാവിലെ ആറു മണിക്ക് ആന ചരിഞ്ഞതായി വാളയാര്‍ റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സ്ഥിരീകരിച്ചു.
date
- Log in to post comments