താല്ക്കാലിക നിയമനം
ഷൊര്‍ണ്ണൂര്‍ സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഒഴിവുള്ള മലയാളം പാര്‍ട്ട്‌ടൈം എച്ച് എസ് ടി യിലേക്ക് മെയ് 26 ന് രാവിലെ പത്തിന് കൂടിക്കാഴ്ച നടത്തും. മലയാള ഭാഷയില്‍ ബിരുദം, ബി എഡ്, കെ ടെറ്റ് III/ സെറ്റ്/നെറ്റ് എന്നിവയാണ് യോഗ്യത. പ്രവൃത്തി പരിചയം അഭികാമ്യം. ട്രേഡ്‌സ്മാന്‍ ടര്‍ണിങ് ട്രേഡിലേക്ക് അന്നേ ദിവസം രാവിലെ 11 നായിരിക്കും കൂടിക്കാഴ്ച. ടര്‍ണിങ് ട്രേഡില്‍ ടി എച്ച് എസ് എല്‍ സി അല്ലെങ്കില്‍ എസ് എസ് എല്‍ സി യും എന്‍ സി വി ടി / കെ ജി സി ഇ/ വി എച്ച് എസ് ഇ, പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. ഫോണ്‍: 0466 2932197.
മണ്ണാര്‍ക്കാട്, ചാത്തന്നൂര്‍ ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററുകളില്‍ ഒഴിവുള്ള ഇംഗ്ലീഷ് ആന്‍ഡ് വര്‍ക്ക് സ്‌പേസ് സ്‌കില്‍ ടീച്ചര്‍മാരെ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് മെയ് 27 ന് രാവിലെ 10 ന് ഷൊര്‍ണ്ണൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ കൂടിക്കാഴ്ച നടക്കും. ഇംഗ്ലീഷ് ഭാഷയില്‍ അമ്പത് ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദവും ബി എഡ്, സെറ്റ് എന്നിവയാണ് യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി എത്തിച്ചേരണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0466 2222197.
ചിറ്റൂര്‍ ഗവണ്‍മെന്റ് കോളേജിലെ കോര്‍പ്പറേറ്റീവ് സ്റ്റോറില്‍ നിലവിലുള്ള രണ്ട് ഒഴിവിലേക്ക് താല്‍കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് എഴുത്തു പരീക്ഷയും അഭിമുഖവും മെയ് 28 രാവിലെ 11 മണിക്ക് നടത്തും. ബി സി എ/ ബി ബി എ/ എം കോം അല്ലെങ്കില്‍ മറ്റേതെങ്കിലും സര്‍വകലാശാല ബിരുദവും ജെ ഡി സി/ എച്ച് ഡി സി എന്നീ യോഗ്യതയുള്ളവര്‍ കോളേജില്‍ എത്തിച്ചേരണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 8078042347.
പാലക്കാട് ഇ എസ് ഐ ആശുപത്രി/ ഡിസ്പെന്‍സറിയിലേക്ക് അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ (മോഡേണ്‍ മെഡിസിന്‍) താല്കാലിക ഒഴിവിലേക്ക് കൂടിക്കാഴ്ച ജൂണ്‍ 10 ന് രാവിലെ 11 മണി മുതല്‍ ഒരു മണിവരെ നടക്കും. ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് ഉത്തരമേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള ഡോക്ടര്‍മാര്‍ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, ടി സി എം സി രജിസ്ട്രേഷന്‍, എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്, സമുദായ സര്‍ട്ടിഫിക്കറ്റ് എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും പകര്‍പ്പും സഹിതം നേരിട്ട് എത്തിച്ചേരണം. എം ബി ബി എസ് ബിരുദവും ടി സി എം സി പെര്‍മനന്റ് രജിസ്ട്രേഷനുമാണ് യോഗ്യത. അന്നേ ദിവസം അവധിയാണെങ്കില്‍ അടുത്ത പ്രവൃത്തി ദിനത്തില്‍ ഇന്റര്‍വ്യൂ നടത്തുമെന്ന് റീജയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0495 2322339.
പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഇലക്ട്രീഷ്യന്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് മെയ് 29 ന് രാവിലെ 10.30 ന് കൂടിക്കാഴ്ച്ച നടത്തും. എസ് എസ് എല്‍ സി /തത്തുല്യം വിജയം, ഐ.ടി.ഐ ഇലക്ട്രീഷ്യന്‍ ട്രേഡ് തത്തുല്യം, വയര്‍മാന്‍ കോംപിറ്റന്‍സി സര്‍ട്ടിഫിക്കറ്റ്/ കെ എസ് ഇ ബി ലൈസന്‍സിങ് ബോര്‍ഡ് നല്‍കിയ പെര്‍മിറ്റ്, പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യതയെന്ന സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0491 2533327, 2534524.
- Log in to post comments