Post Category
സ്പെക്ട്രം തൊഴില്‍ മേള 27 ന്
ജില്ലയില്‍ സ്പെക്ട്രം തൊഴില്‍ മേള 27ന് മലമ്പുഴ ഐ.ടി.ഐയില്‍ നടത്തുന്നു. ജില്ലയില്‍ സര്‍ക്കാര്‍/സ്വകാര്യ ഐ.ടി.ഐകളില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ ട്രെയിനികള്‍ക്കും 2025 ല്‍ കോഴ്സ് പൂര്‍ത്തീകരിക്കുന്ന അവസാന വര്‍ഷ ട്രെയിനികളുള്‍പ്പടെ 3000ത്തോളം ഉദ്യോഗാര്‍ഥികള്‍ മേളയുടെ ഭാഗമാവും. ഒരു അന്തരാഷ്ട്ര കമ്പനി, ഒരു കേന്ദ്ര പൊതുമേഖല സ്ഥാപനം ഉള്‍പ്പടെ 51ല്‍ പരം കമ്പനികളിലായി 9900 ഓളം തൊഴിലവസരങ്ങളാണ് മേളയിലൂടെ ലഭ്യമാക്കുന്നത്. പ്രവൃത്തി പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. www.knowledgemission.kerala.gov.in എന്ന പോര്‍ട്ടലിലൂടെ രജിസ്ടര്‍ ചെയ്യാം. തൊഴില്‍ മേള രാവിലെ 10.30 ന് എ.പ്രഭാകരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവന്‍ അധ്യക്ഷയാവും. ഫോണ്‍: 9447361243
date
- Log in to post comments