Post Category
ഗവ എച്ച്.എസ് സ്‌ക്കൂള്‍ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയായി
കൊടുവയൂര്‍ ഗവ.എച്ച് എസ് സ്‌കൂള്‍ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയായി.പൊതുമരാമത്ത് കെട്ടിട വിഭാഗമാണ് നിര്‍മ്മാണം നടത്തിയത്. വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതിയില്‍ നിന്നും 3 കോടി ഉപയോഗിച്ചാണ് 670 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ കെട്ടിട നിര്‍മ്മാണം പൂര്‍ത്തികരിച്ചത്. 2023 മെയ് 24 ന് ആരംഭിച്ച കെട്ടിട നിര്‍മ്മാണം മാര്‍ച്ച് 2025 ല്‍ പണി പൂര്‍ത്തികരിച്ച കെട്ടിടത്തില്‍ രണ്ട് നിലകളാണ്ടുള്ളത്. 6 ക്ലാസ് മുറികള്‍, ഒരു സ്റ്റാഫ് റൂം, ഒരു ഓഫീസ് റൂം, നാല് ടോയ്‌ലറ്റുകള്‍, ഒരു വാഷ് ഏരിയ എന്ന രീതിയിലാണ് നിര്‍മ്മിച്ചിട്ടുള്ളത്. കെട്ടിടത്തിന്റെ ഏറ്റവും മുകളിലായി 2000 ലിറ്ററിന്റെ വാട്ടര്‍ ടാങ്ക് സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ മുറികളിലും ആവശ്യനുസരണം വൈദ്യുതീകരണം സജ്ജികരിച്ചിട്ടുണ്ട്.
date
- Log in to post comments