തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഭേദഗതിക്ക് അംഗീകാരം
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ 2025-26 വാര്‍ഷിക പദ്ധതി-ഭേദഗതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്കി. ഡിപിസി ചെയര്‍പേഴ്സണ്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് അംഗീകാരം നല്‍കിയത്. കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്ത്, പെരളശ്ശേരി ഗ്രാമപഞ്ചായത്ത്, തളിപ്പറമ്പ് മുനിസിപ്പാലിറ്റി എന്നിവയ്ക്ക് ഹെല്‍ത്ത് ഗ്രാന്‍ഡ് പ്രോജക്ടിന് അംഗീകാരം ലഭിച്ചു. തദ്ദേശ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രോജക്ട് വെറ്റിംഗ് ദ്രുതഗതിയില്‍ പുരോഗമിക്കുന്നുണ്ടെന്ന് ജില്ലാ ആസൂത്ര സമിതി വിലയിരുത്തി. യോഗത്തില്‍ ഡിപിസി അംഗങ്ങളായ അഡ്വ ബിനോയ് കുര്യന്, അഡ്വ. ടി. സരള, കെ താഹിറ, ലിസി ജോസഫ്,ഗവ. നോമിനി കെ വി ഗോവിന്ദന്, ഡിപിഒ നെനോജ് മേപ്പടിയത്ത്, ജില്ലാ ശുചിത്വമിഷന് കോര്‍ഡിനേറ്റര്‍ കെഎം സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു
- Log in to post comments