Skip to main content
കണ്ണപുരം പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ രതി തൈകൾ വിതരണം ചെയുന്നു

ഞാറ്റുവേല ചന്തയും ഫലവൃക്ഷ തൈ വിതരണവും നടത്തി

കണ്ണപുരം ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റേയും ആഭിമുഖ്യത്തില്‍ ഞാറ്റുവേല ചന്തയും കര്‍ഷക സഭയും ഫലവൃക്ഷ തൈ വിതരണവും കണ്ണപുരം പഞ്ചായത്ത് പ്രസിഡന്റ് കെ രതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ കാര്‍ബണ്‍ ന്യൂട്രല്‍ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തി പഴവര്‍ഗ്ഗ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഫലവൃക്ഷ തൈ വിതരണം നടത്തിയത്. കണ്ണപുരം കാര്‍ഷിക കര്‍മ്മസേനയുടെ നേതൃത്വത്തില്‍ വിവിധ നടീല്‍ വസ്തുക്കള്‍ കര്‍ഷകര്‍ക്ക് വിപണനത്തിന് ലഭ്യമാക്കി. കൃഷിഭവനു സമീപം ഇ എം.എസ് ഹാളില്‍ നടന്ന പരിപാടിയില്‍ പഞ്ചായത്ത് വൈസ് പ്രഡിഡന്റ് എം ഗണേശന്‍ അധ്യക്ഷത വഹിച്ചു. കര്‍ഷക സഭയുടെ ഭാഗമായി കല്യാശ്ശേരി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ കെ സതീഷ് കുമാര്‍ വിവിധ വകുപ്പ്തല പദ്ധതികള്‍  വിശദീകരിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ വി വിനീത, പി വിദ്യ, വാര്‍ഡ് അംഗം വി.റീന, കൃഷി ഓഫീസര്‍ യു പ്രസന്നന്‍, കൃഷി അസിസ്റ്റന്റ് എ ബി നബീസ എന്നിവര്‍  പങ്കെടുത്തു.

date