Post Category
ചിറക്കല്‍ ഗ്രാമപഞ്ചായത്ത് ഞാറ്റുവേലച്ചന്ത
ചിറക്കല്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കര്‍ഷകസഭയും ഞാറ്റുവേലച്ചന്തയും പഞ്ചായത്ത് പ്രസിഡന്റ് പി ശ്രുതി ഉദ്ഘാടനം ചെയ്തു. കൃഷിഭവന്‍ പരിസരത്ത് നടന്ന പരിപാടിയില്‍ വൈസ് പ്രസിഡന്റ് പി അനില്‍കുമാര്‍ അധ്യക്ഷനായി. കാര്‍ഷിക രംഗത്തെ നൂതന സാധ്യതകളെക്കുറിച്ചും കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളെക്കുറിച്ചും കര്‍ഷകസഭ ചര്‍ച്ചചെയ്തു. തുടര്‍ന്ന് വിവിധ വിഷയങ്ങളില്‍ കാര്‍ഷിക ക്ലാസുകളും വിവിധ തരത്തിലുള്ള നടീല്‍ രീതികളെക്കുറിച്ചുള്ള വിശദീകരണങ്ങളും നല്‍കി. ഞാറ്റുവേലച്ചന്തയില്‍ പച്ചക്കറി വിത്ത് വിതരണവും, പച്ചക്കറി തൈകള്‍, ഫലവൃക്ഷ തൈകള്‍, അലങ്കാര ചെടികള്‍ എന്നിവയുടെ വില്‍പനയും നടന്നു. വിവിധ സ്ഥിരംസമിതി അധ്യക്ഷന്മാരായ ടി കെ മോളി, എന്‍ ശശീന്ദ്രന്‍, കെ വത്സല, കൃഷി ഓഫീസര്‍ റമീസ, കൃഷി അസിസ്റ്റന്റ് രാജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
date
- Log in to post comments