Skip to main content

അസിസ്റ്റന്റ് പ്രൊഫസര്‍ മലയാളം

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജി കണ്ണൂരിന് കീഴിലുള്ള കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിങ്ങ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (ഗസ്റ്റ്)- മലയാളം തസ്തികയില്‍ നിയമനം നടത്തുന്നു. ജൂലൈ ഏഴിന് രാവിലെ 11 മണിക്ക് തോട്ടടയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് കാമ്പസില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂ നടക്കും. മലയാളത്തില്‍ ബിരുദാനന്തര ബിരുദവും, യൂജിസി നെറ്റ് , അധ്യാപന പരിചയവുമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യതയും പ്രവര്‍ത്തി പരിചയവും തെളിയിക്കുന്ന എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും കോപ്പിയും ബയോഡാറ്റയും സഹിതം എത്തണം. ഫോണ്‍ :0497 2835390

date