Post Category
മൊറാഴ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ മൈതാനം നവീകരിക്കാൻ ഒരു കോടി
തളിപ്പറമ്പ് മൊറാഴ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ മൈതാനം നവീകരിക്കുന്നതിന് ഒരു കോടി രൂപ അനുവദിച്ചു. കായിക വകുപ്പും ആന്തൂർ നഗരസഭയും 50 ശതമാനം വീതം ഫണ്ട് നൽകും. നിലവിലുള്ള മൈതാനം ക്രമീകരിച്ച് പവലിയനുകൾ, ലൈറ്റുകൾ, ഓപ്പൺ സ്‌റ്റേജ് എന്നിവ നിർമിക്കാനാണ് ഫണ്ട് അനുവദിച്ചത്. മൊറാഴ സ്കൂളിൻ്റെ വികസനവുമായി ബന്ധപ്പെട്ട് എം.വി ഗോവിന്ദൻ എംഎൽഎയുടെ നേതൃത്വത്തിൽ നടത്തിയ ശ്രമങ്ങൾക്കൊടുവിലാണ് കായിക വകുപ്പും നഗരസഭയും സംയുക്തമായി ഫണ്ട് അനുവദിച്ചത്.
date
- Log in to post comments