Skip to main content

തുരുത്തി-മുളക്കാംതുരുത്തി-വാലടി-വീയപുരം റോഡിന്റെ ടെൻഡർ നടപടികൾ ഒരുമാസത്തിനുള്ളിൽ പൂർത്തീകരിക്കും

108 കോടി രൂപ ചെലവിൽ നിർമിക്കുന്ന തുരുത്തി-മുളക്കാംതുരുത്തി-വാലടി-വീയപുരം റോഡിന്റെ ടെൻഡർ നടപടികൾ ഒരുമാസത്തിനുള്ളിൽ പൂർത്തീകരിക്കുമെന്ന് മേഖലാതലയോഗത്തിൽ പൊതുമരാമത്തുവകുപ്പു സെക്രട്ടറി അറിയിച്ചു.  18 മാസത്തെ നിർമാണകാലാവധിയാണ് റോഡ് പ്രവൃത്തിക്കുളളത്. 
കുറവിലങ്ങാട് ബൈാപ്പാസ് നിർമാണത്തിന് പഞ്ചായത്ത് മുഖേന സൗജന്യമായി സ്ഥലം വിട്ടുതരേണ്ട രണ്ടു കക്ഷികൾ സ്ഥലം വിട്ടുതരാൻ സമ്മതമറിയിച്ചിട്ടുണ്ടെന്നും വിദേശത്തായ മൂന്നാമത്തെ കക്ഷി വൈകാതെ തന്നെ ഇതിനുള്ള നടപടികൾ പൂർത്തിയാക്കുമെന്നും ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അറിയിച്ചു. ഭൂമി കൈമാറി ലഭിച്ചാലുടൻ റോഡിന്റെ സാങ്കേതികാനുമതിക്കായി എസ്റ്റിമേറ്റ് തയാറാക്കി നൽകുന്നതാണെന്ന് പൊതുമരാമത്ത് സെക്രട്ടറി അറിയിച്ചു.

date