Skip to main content

അറിയിപ്പ്

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് ഏകീകൃത ഐഡന്റിറ്റി കാര്‍ഡ് നല്‍കുന്നതിനായി എ.ഐ.ഐ.എസ് സോഫ്റ്റ് വെയറില്‍ അംഗങ്ങളുടെ പേര്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, ജനന സര്‍ട്ടിഫിക്കറ്റ്, ക്ഷേമനിധി പാസ്ബുക്ക്, ആധാര്‍ കാര്‍ഡ്, ഫോട്ടോ, ബാങ്ക് പാസ് ബുക്ക്, ഫോണ്‍ നമ്പര്‍ എന്നീ വിവരങ്ങള്‍ 2025 ജൂലൈ 31നുള്ളില്‍ അപ്‌ഡേറ്റ് ചെയ്യണം. കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗത്വം എടുത്തിട്ടുള്ളതും നിലവില്‍ അംഗത്വം മുടങ്ങിക്കിടക്കുന്നതുമായ തൊഴിലാളികളുടെ വിവരങ്ങള്‍ നേരിട്ടോ സര്‍ക്കാര്‍ അംഗീകൃത അക്ഷയ സെന്ററുകള്‍ മുഖേനയോ തൊഴിലാളികള്‍ക്ക് സ്വന്തമായോ സോഫ്റ്റ്വെയറില്‍ അപ്‌ഡേറ്റ് ചെയ്യാം. യുഐഡി ചെയ്യുന്നതിനായി 25 രൂപ അടച്ചിട്ടുള്ള തൊഴിലാളികള്‍ വീണ്ടും തുക അടയ്‌ക്കേണ്ടതില്ലെന്ന് കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
ഫോണ്‍: 04832732001

date