Skip to main content

അസാപ്പ് കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

 

 

ഉന്നത വിദ്യാഭ്യാസവകുപ്പിന് കീഴില്‍ പത്തനംതിട്ട ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലെ വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. ഡിപ്ലോമ ഇന്‍ പ്രൊഫഷണല്‍ അക്കൗണ്ടിങ്, ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് അഡ്വാന്‍സ്ഡ്, സ്‌മോള്‍ കാറ്റഗറി ഡ്രോണ്‍ പൈലറ്റ്, ഐലൈയ്ക്ക് എന്നിവയാണ് കോഴ്‌സുകള്‍. വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്‌മെന്റ് സപ്പോര്‍ട്ട് ലഭിക്കും. ഫോണ്‍ 9495999688, 9496085912, 9497289688.

date