Skip to main content

പ്രോജക്ട് അസിസ്റ്റന്റ് നിയമനം

ഇത്തിക്കര ബ്‌ളോക്ക് പഞ്ചായത്തില്‍ ദിവസവേതന/കരാറടിസ്ഥാനത്തില്‍ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കും. യോഗ്യത: സംസ്ഥാന പരീക്ഷാകണ്‍ട്രോളര്‍/സാങ്കേതികവിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേര്‍ഷ്യല്‍ പ്രാക്ടീസ് / ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്‌ളിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റ് അല്ലെങ്കില്‍ കേരളത്തിലെ സര്‍വ്വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പി.ജി.ഡി.സിഎ യോ പാസായിരിക്കണം.
2025 ജനുവരി ഒന്നിന് 18 നും 30 നും ഇടയില്‍ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് മൂന്ന് വര്‍ഷത്തെ ഇളവുണ്ട്. ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജൂലൈ 10 വൈകിട്ട് മൂന്നിനകം ബ്ലോക്കോഫീസില്‍ അപേക്ഷ നല്‍കണം.   ഫോണ്‍: 0474 2593260, 2592232.
 

 

date