Skip to main content

എം.ടെക്. അഡ്മിഷൻ

കേന്ദ്രഗവണ്മെന്റിന്റെ ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന്റെ ഗവേഷണ കേന്ദ്രമായ സി-ഡാക്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇ.ആർ ആൻഡ് ഡി.സി.ഐ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്  ടെക്‌നോളജിയിൽ തൊഴിലധിഷ്ഠിത ബിരുദാനന്തര ബിരുദ (എം.ടെക്ക്.) പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിനു അപേക്ഷ ക്ഷണിച്ചു.  ഇലക്ട്രോണിക്‌സിൽ വി.എൽ.എസ്.ഐ ആൻഡ് എംബഡഡ് സിസ്റ്റംസ്, കമ്പ്യൂട്ടർ സയൻസിൽ സൈബർ ഫോറൻസിക്‌സ് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി എന്നീ വിഷയങ്ങളിലാണ് എം.ടെക് നൽകുന്നത്. വെള്ളയമ്പലത്തെ സി-ഡാക്ക് ക്യാമ്പസിലാണ് ഇ.ആർ ആൻഡ് ഡി.സി.ഐ-ഐടി പ്രവർത്തിക്കുന്നത്. ഈ സ്ഥാപനത്തിൽ പഠിക്കുന്ന വിദ്യാർഥികളിൽ മികച്ച നിലവാരം പുലർത്തുന്നവർക്ക് സി-ഡാക്കിലും മറ്റു മികച്ച ഐടി-ഇലക്ട്രോണിക്‌സ് കമ്പനികളിലും പ്രോജെക്ടുകളിൽ പ്രവർത്തിക്കാനും പഠനശേഷം പ്രോജെക്ട് എൻജിനിയറായി സി-ഡാക്കിൽ തന്നെയോ മറ്റു മികച്ച കമ്പനികളിലോ പ്ലേസ്മെന്റിന് അവസരം ലഭിക്കും. അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 10. കൂടുതൽ വിവരങ്ങൾക്ക്erdciit.ac.in, 8547897106, 0471-2723333 Extn:3250, 3318.

പി.എൻ.എക്സ് 3077/2025

date