Skip to main content

പ്രോജക്ട് അസിസ്റ്റന്റിനെ ആവശ്യമുണ്ട്

മലയാളം മിഷന്റെ വിവിധ പ്രോജക്ടുകളുടെ നിർവഹണത്തിനായി 800 രൂപ ദിവസവേതനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ ആവശ്യമുണ്ട്. മലയാളത്തിൽ ബിരുദം, കംപ്യൂട്ടർ പരിജ്ഞാനം, ഭാഷാ/ മാധ്യമ മേഖലകളിലെ പ്രവർത്തി പരിചയം, മലയാളം മിഷന്റെ 24 മണിക്കൂറുമുള്ള ആഗോള വ്യാപകമായ പ്രവർത്തനങ്ങളിൽ സേവന സന്നദ്ധത എന്നിവയാണ് യോഗ്യത. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ ജൂലൈ 11ന് വെള്ളിയാഴ്ച രാവിലെ 11 മണിക്ക് മലയാളം മിഷൻ ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 8078920247.

പി.എൻ.എക്സ് 3080/2025

date