അറിയിപ്പുകൾ
*ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റിന് അപേക്ഷ ക്ഷണിച്ചു*
സംസ്ഥാന പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേത്യത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്‌മെൻ്റ് (ഡിഎഎം) കോഴ്‌സിലേക്ക് പ്ലസ്ടു അഥവാ തത്തുല്യ യോഗ്യത ഉള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കോഴ്‌സില്‍ മികവ് പുലര്‍ത്തുന്നവര്‍ക്ക് തൊഴില്‍ ഉറപ്പുവരുത്തുന്നതിനുള്ള സേവനങ്ങളും എയര്‍പോര്‍ട്ട് മാനേജ്മെൻ്റ് രംഗത്തുള്ള ഏജന്‍സികളുടെ സഹകരണത്തോടെ നടത്തുന്നതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ജൂലൈ 20 മുമ്പ് ലഭിക്കണം. അപേക്ഷാ ഫോമും പ്രോസ്‌പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി ഓഫീസില്‍ നിന്നും ലഭിക്കും. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ്ഭവന്‍ പി.ഒ. തിരുവനന്തപുരം-33.
ഫോണ്‍: 0471 2570471, 9846033001
വെബ്‌സൈറ്റ്: https://app.srccc.in/register. വിശദാംശങ്ങള്‍ www.srccc.in വെബ്സൈറ്റില്‍ ലഭ്യമാണ്.
*ജൈവ കൃഷി ചെയ്യാന്‍ താൽപര്യമുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു*
അഗ്രിക്കള്‍ച്ചറല്‍ ടെക്നോളജി മാനേജ്‌മെന്റ് ഏജന്‍സി (ആത്മ) എറണാകുളം പ്രോജക്ട് ഡയറക്ടറുടെ ഓഫീസ്, ജില്ലയില്‍ ജൈവ കൃഷി ചെയ്യാന്‍ താൽപര്യമുളള വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവര്‍ https://docs.google.com/forms/d/e/1FAIpQLSeiqWGzzMcJuthhlHrHKblepPrpfcB7w7gqfzyFYkb
a7-qaDg/viewform?usp=header എന്ന ലിങ്കില്‍ ലഭ്യമായ ഗൂഗിള്‍ ഫോം പൂരിപ്പിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്ത കൃഷിഭവനുമായി ബന്ധപ്പെടുക.
*ഫാഷന്‍ ഡിസൈനിങ്ങില്‍ ഡിഗ്രി*
കേന്ദ്ര ടെക്സ്റ്റൈല്‍ മന്ത്രാലയത്തിനു കീഴിലുള്ള [എഇപിസി) അപ്പാരല്‍ എക്സ്പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന അപ്പാരല്‍ ട്രെയിനിംഗ് ആന്‍ഡ് ഡിസൈന്‍ സെന്റര്‍ [എടിഡിസി), കണ്ണൂരില്‍ മൂന്ന് വര്‍ഷഞ്ഞ ഫാഷന്‍ ഡിസൈല്‍ ആന്‍ഡ് റീട്ടെയില്‍ (ബി.വോക് എഫ് ഡിആര്‍), അപ്പാരല്‍ മാനുഫാക്ച്ചറിംഗ് ആന്‍ഡ് എന്‍ട്രപ്രണര്‍ഷിപ്പ് (ബി.വോക് എഎംഇ) എന്നീ കോഴ്സുകളിലേക്ക് പ്ലസ് ടു യോഗ്യതയുള്ള വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിദ്യാര്‍ത്ഥികള്‍ നേരിട്ടോ അപ്പാരല്‍ ട്രെയിനിംഗ് ആന്‍ഡ് ഡിസൈന്‍ സെന്റര്‍, കിന്‍ഫ്ര ടെക്സ്റ്റയില്‍ സെന്റര്‍, നാടുകാണി, പള്ളിവയല്‍. തളിപ്പറമ്പ്, കണ്ണൂര്‍-670142 എന്ന വിലാസത്തിലോ ബന്ധപെടുക. ഫോണ്‍ : 8301030362, 9995004269.
*തൊഴിലധിഷ്ഠിത കോഴ്സുകള്‍*
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എല്‍ ബി എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ കളമശ്ശേരി മേഖല കേന്ദ്രത്തില്‍ ഒരു മാസം ഇന്റേണ്‍ഷിപ്പോടു കൂടിയുള്ള ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് (യോഗ്യത: പ്ലസ് ടു/ഡിഗ്രി), ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ് (യോഗ്യത: എസ്എസ്എല്‍സി), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (യോഗ്യത: പ്ലസ് ടു കൊമേഴ്‌സ്/ബി.കോം) എന്നീ കോഴ്‌സുകള്‍ ഓണ്‍ലൈനായി ഈ മാസം 28 ന് ആരംഭിക്കും. അപേക്ഷകകള്‍ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റില്‍ സമര്‍പ്പിക്കാം. ഫോണ്‍: 8921234382, 0484 2541520
*നഴ്‌സിങ് അസിസ്റ്റന്റ് താൽകാലിക നിയമനം*
ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നഴ്‌സിങ് അസിസ്റ്റന്റ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താൽകാലികമായി ജോലി ചെയ്യുവാന്‍ താൽപര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിയമനം ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റിയുടെ അംഗീകാരത്തിന് വിധേയമായിട്ടായിരിക്കും. ആറ് മാസത്തില്‍ കുറയാത്ത ആയൂര്‍വേദ തെറാപ്പി കോഴ്‌സ് സര്‍ട്ടിഫിക്കറ്റാണ് വിദ്യാഭ്യാസ യോഗ്യത. നിയമന കാലാവധി 360 ദിവസം. ഇന്റര്‍വ്യൂ ജൂലൈ ഒമ്പതിന് രാവിലെ 11-ന്. ഉദ്യോഗാര്‍ഥികള്‍ അഞ്ച് രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിപ്പിച്ച അപേക്ഷ, തിരിച്ചറിയല്‍ രേഖ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖ എന്നിവയുടെ അസ്സലും പകര്‍പ്പും സഹിതം സ്ഥാപനമേധാവി മുമ്പാകെ ഇന്റര്‍വ്യൂ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവര്‍ത്തന സമയത്ത് (രാവിലെ 10-15 മുതല്‍ വൈകീട്ട് 05-15 വരെ ) ഓഫീസില്‍ നേരിട്ട് ബന്ധപ്പെടുക.
*സീറ്റൊഴിവ്*
കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണിന്റെ തൊടുപുഴയിലുള്ള നോളഡ്ജ് സെന്റ്ററില്‍, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലെ ചെയിന്‍ മാനേജ്‌മെന്റ് കോഴ്‌സുകളിലേക്കുള്ള അഡ്മിഷന്‍ തുടരുന്നു. വിശദ വിവരങ്ങള്‍ക്ക് : 04862-228281, 7909228182 എന്നീ ഫോണ്‍ നമ്പറുകളിലോ, കെല്‍ട്രോണ്‍ നോളഡ്ജ് സെന്റര്‍, മാതാ ഷോപ്പിങ് ആര്‍ക്കേഡിന് എതിര്‍വശം, പാലാ റോഡ്, തൊടുപുഴ എന്ന വിലാസത്തിലോ ബന്ധപ്പെടുക.
*പട്ടികജാതി വികസന വകുപ്പില്‍ ലീഗല്‍ അഡ്വൈസര്‍, ലീഗല്‍ കൗണ്‍സിലര്‍ നിയമനം*
പട്ടികജാതി വികസന വകുപ്പിന്റെ ലീഗല്‍ സെല്ലില്‍ ലീഗല്‍ അഡ്വൈസർ, ലീഗല്‍ കൗണ്‍സിലര്‍ തസ്തികകളില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ലീഗല്‍ അഡ്വൈസർ തസ്തികയിലേക്ക്
തിരുവനന്തപുരത്ത് പട്ടിക വര്‍ഗ വികസന വകുപ്പിന്റെ ആസ്ഥാന കാര്യാലയത്തിലാണ് നിയമനം. നിലവിലുള്ള ഒരു ഒഴിവിലേക്ക് നിയമ ബിരുദവും ( എല്‍ എല്‍ ബി/എല്‍എല്‍എം) കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 21-45 വയസ്. പ്രതിമാസ ഓണറേറിയം 25,000 രൂപ.
കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ലീഗല്‍ കൗണ്‍സിലര്‍ നിയമനം നടത്തുന്നത്. ഒരു ജില്ലയിൽ ഒരു ഒഴിവ് മാത്രം . നിയമ ബിരുദവും ( എല്‍ എല്‍ ബി/എല്‍എല്‍എം) കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 21-40. നിയമിക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 20000 രൂപ ഓണറേറിയം ലഭിക്കും.
അപേക്ഷകര്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നും ഉള്ളവര്‍ ആയിരിക്കണം. നിയമന കാലാവധി ഒരു വര്‍ഷം. ജില്ലാതല ലീഗല്‍ കൗണ്‍സിലര്‍മാരുടെ അപേക്ഷകള്‍ അതാത് ജില്ലകളിലെ പ്രോജക്ട് ഓഫീസര്‍ /ട്രൈബല്‍ ഡവലപ്പ്മെന്റ് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.
ലീഗല്‍ അഡ്വൈസർ തസ്തികയിലേക്കുള്ള അപേക്ഷകള്‍ പട്ടിക വര്‍ഗ വികസന വകുപ്പിന്റെ ഡയറക്ടറുടെ കാര്യാലയത്തിലാണ് സമര്‍പ്പിക്കേണ്ടത്. നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, പ്രവൃത്തി പരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം എന്നിവ സഹിതം ജൂലൈ 15 ന് മുമ്പ് സമര്‍പ്പിക്കണം.
വിശദ വിവരങ്ങള്‍ക്ക് ഡയറക്ടര്‍, പട്ടികവര്‍ഗ വികസന വകുപ്പ്,വികാസ് ഭവന്‍ നാലാം നില എന്ന വിലാസത്തില്‍ ബന്ധപ്പെടുക. ഫോണ്‍: 0471-2303229.
വെബ്‌സൈറ്റ്: www.stdd.kerala.gov.in
- Log in to post comments