Skip to main content
0

കോളേജുകളിൽ സ്വച്ഛ് ക്യാമ്പസ് അംബാസിഡർമാർ

ജില്ലയിലെ ക്യാമ്പസുകളിൽ ശാസ്ത്രീയ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ സ്വച്ഛ് ക്യാമ്പസ് അമ്പാസിഡർ പദ്ധതിയ്ക്ക് തുടക്കം. കാലിക്കറ്റ് സർവകലാശാല കോഴിക്കോട് ജില്ലാ നാഷണൽ സർവ്വീസ് സ്കീമിന്റെ നേതൃത്വത്തിൽ ജില്ലയിലെ ക്യാമ്പസുകളിൽ നിന്നും രണ്ട് പേരെ  വീതമാണ് തിരഞ്ഞെടുത്തത്. ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന വിവിധ പ്രവർത്തനങ്ങൾക്ക് അംബാസിഡർമാർ നേതൃത്വം നൽകും. ജില്ലാ ശുചിത്വ മിഷന്റെയും ജില്ലാ നാഷണൽ സർവീസ് സ്കീമിൻ്റെയും  നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. 

സ്വച്ഛ് ക്യാമ്പസ് അമ്പാസിഡർമാർക്ക് ജില്ലാ തലത്തിൽ നൽകിയ ഏകദിന ശിൽപ്പശാല മലബാർ ക്രിസ്റ്റ്യൻ കോളേജിൽ വെച്ച് എൻ. എസ്സ്.എസ്സ് റീജിനൽ ഡയറക്ടർ വൈ.എം. ഉപ്പിൻ ഉദ്ഘാടനം ചെയ്തു. മലബാർ ക്രിസ്റ്റ്യൻ കോളേജ് പ്രിൻസിപ്പാൾ ഡോ. ഡി. സാജൻ അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന എൻ.എസ്.എസ് ഓഫീസർ ഡോ.ആർ. എൻ.അൻസർ, ജില്ലാ ശുചിത്വ മിഷൻ കോർഡിനേറ്റർ ഇ.ടി രാഗേഷ്, എൻ. എസ് എസ് ജില്ലാ കോർഡിനേറ്റർ ഫസീൽ അഹമ്മദ്, സി.കെ സരിത്ത്, ഒ ജോതിഷ്, കെ.പി രാധാകൃഷ്ണൻ , ഡോ.സുരേഷ് പുത്തൻപുരയിൽ, ഡോ. പി .ആർ അനുരാധ, ടി.കെ ഐശ്വര്യ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ ദേശീയ സരസ് മേളയിൽ ഗ്രീൻ പ്രോട്ടോക്കോൾ വളണ്ടിയറായി സേവനമനുഷ്ഠിച്ച വളണ്ടിയർമാർക്കുള്ള അംഗീകാര പത്രം നൽകി.

date