Skip to main content
വാദി റഹ്‌മ സ്‌കൂളിൽ നടന്ന തൈ നടീലും ബോധവല്‍ക്കരണ ക്ലാസും  ഉത്തരമേഖല സാമൂഹ്യ വനവല്‍ക്കരണ വിഭാഗം കണ്‍സര്‍വേറ്റര്‍ ആർ കീര്‍ത്തി ഉദ്ഘാടനം ചെയ്യുന്നു

വനമഹോത്സവവും ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു

കേരള വനം വന്യജീവി വകുപ്പിൻ്റെ നേതൃത്വത്തിൽ വനമഹോത്സവും തൈ നടീല്‍ പ്രവര്‍ത്തിയും ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.  ഉത്തരമേഖല സാമൂഹ്യ വനവല്‍ക്കരണ വിഭാഗം, കോഴിക്കോട് ഡിവിഷന്‍ സാമൂഹ്യ വനവല്‍ക്കരണ വിഭാഗം, സോഷ്യല്‍ ഫോറസ്ട്രി റേഞ്ച്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എന്‍ഐടി) എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കോഴിക്കോട് എന്‍ഐടി ക്യാമ്പസില്‍  നടന്ന പരിപാടി എന്‍ഐടി  ഡയറക്ടര്‍ പ്രൊഫ. പ്രസാദ് കൃഷ്ണ ഉദ്ഘാടനം ചെയ്തു.

ഉത്തരമേഖല സാമൂഹ്യ വനവല്‍ക്കരണ വിഭാഗം കണ്‍സര്‍വേറ്റര്‍ കീര്‍ത്തി അധ്യക്ഷത വഹിച്ചു. എന്‍ഐടി അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ വി വിവേക്, പ്ലാനിങ് ആന്റ് ഡെവലപ്മെന്റ് ഡീന്‍ പ്രൊഫ. ഷൈജ ആണ്ടവന്‍, സാമൂഹ്യ വനവല്‍ക്കരണ വിഭാഗം ഡിവിഷന്‍ കോഴിക്കോട് അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ കെ നീതു തുടങ്ങിയവർ പങ്കെടുത്തു.

കൊടിയത്തൂർ വാദി റഹ്‌മ സ്‌കൂളിലും തൈ നടീലും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. ഉത്തരമേഖല സാമൂഹ്യ വനവല്‍ക്കരണ വിഭാഗം കണ്‍സര്‍വേറ്റര്‍ ആർ കീര്‍ത്തി ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ സാമൂഹ്യ വനവല്‍ക്കരണ വിഭാഗം റെയിഞ്ച് കോഴിക്കോട് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ കെ കെ ബൈജു, എൻ ബിജേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ബി അഖിലേഷ്, സുജിത് എന്നിവരും സ്‌കൂളിലെ അധ്യാപകർ, വിദ്യാര്‍ത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.

date