വായനപക്ഷാചരണം സമാപനം ജൂലൈ 7ന്
തലമുറകളെ പുസ്തകവായനയുമായി ചേര്‍ത്തുനിര്‍ത്തുന്നതിന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ നടത്തിയ വായനപക്ഷാചരണം ജൂലൈ 7ന് സമാപിക്കും. ജില്ലശിശുക്ഷേമ സമിതിയുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന സമാപനസമ്മേളനം പകല്‍ 11ന് ടി.കെ.ഡി.എം സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ എഴുത്തുകാരന്‍ സലിന്‍ മാങ്കുഴി ഉദ്ഘാടനം ചെയ്യും. ജില്ലകലക്ടര്‍ എന്‍. ദേവിദാസ് മുഖ്യപ്രഭാഷണം നടത്തി ഭാഷാപ്രശ്‌നോത്തരി മത്സരവിജയികള്‍ക്ക് സമ്മാനങ്ങളും കൈമാറും. ജില്ലശിശുക്ഷേമസമിതി സെക്രട്ടറി ഡി. ഷൈന്‍ദേവ് അധ്യക്ഷനാകും. ജില്ലഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എല്‍. ഹേമന്ത് കുമാര്‍ സ്വാഗതംപറയും.
ഹയര്‍സെക്കന്ററി പ്രിന്‍സിപ്പല്‍ സിനി വര്‍ഗീസ്, വൊക്കേഷനല്‍ ഹയര്‍സെക്കന്ററി പ്രിന്‍സിപ്പല്‍ ടി.എം. ബിന്ദു, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ആര്‍. ഗീത, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ കെ. എസ്. ശൈലേന്ദ്രന്‍, ജില്ലശിശുക്ഷേമ സമിതി ട്രഷറര്‍ എന്‍. അജിത്പ്രസാദ് എന്നിവര്‍ ആശംസനേരും.
- Log in to post comments