Skip to main content

ഡെപ്യൂട്ടേഷൻ നിയമനം

ഹൗസിംഗ് കമ്മീഷണറുടെ കാര്യാലയത്തിൽ സീനിയർ സൂപ്രണ്ട് തസ്തികയിലേക്ക് വിവിധ സർക്കാർ വകുപ്പുകളിലെയും സെക്രട്ടേറിയറ്റിലെയും സമാന തസ്തികകളിൽ ജോലി ചെയ്യുന്നവരിൽ നിന്നും അന്യത്ര സേവന വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ആദ്യഘട്ടത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. അതിനുശേഷം ഓരോ വർഷവും പരമാവധി അഞ്ച് വർഷം വരെ ദീർഘിപ്പിക്കാം.

        കെ.എസ് ആർ Volume I Part II ചട്ടം 144 പ്രകാരമുള്ള അപേക്ഷ ബന്ധപ്പെട്ട വകുപ്പ് മേധാവിയിൽ നിന്നും വാങ്ങിയ സമ്മതപത്രം കൂടി ഇള്ളടക്കം ചെയ്ത് ഹൗസിംഗ് കമ്മീഷണറുടെ കാര്യാലയം, ഭവനനിർമ്മാണ വകുപ്പ് (സാങ്കേതിക വിഭാഗം), കെ.എസ്.എച്ച്.ബി ബിൽഡിംഗ്, ശാന്തിനഗർ, തിരുവനന്തപുരം  - 695 0001 വിലാസത്തിൽ ജൂലൈ 26 നകം ലഭ്യമാക്കണം.

പി.എൻ.എക്സ് 3103/2025

date