Skip to main content

താല്‍പര്യപത്രം ക്ഷണിച്ചു

ജില്ലാപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ആറളം ജി എച്ച് എസ് സ്‌കൂളിന് ഭൂമി വാങ്ങല്‍ പദ്ധതിയുടെ ഭാഗമായി കളരിക്കാട് എന്ന സ്ഥലത്ത് സ്‌കൂളിന്റെ അധീനതയിലുള്ള ഭൂമിയിലേക്ക് റോഡ് നിര്‍മ്മിക്കുന്നതിന് സ്ഥലം വിട്ടു നല്‍കാന്‍ തയ്യാറുള്ള ഭൂവുടമകളില്‍ നിന്നും താല്‍പര്യപത്രം ക്ഷണിച്ചു. ആറ് മീറ്റര്‍ വീതിയും 10 സെന്റില്‍ കുറയാത്തതുമായ സ്ഥലത്തിന്റെ ആധാരവും അനുബന്ധരേഖകളും താല്‍പര്യപത്രവും സഹിതം ജൂലൈ ഏഴിനകം ജില്ലാപഞ്ചായത്ത് കാര്യാലയത്തില്‍ എത്തണം. ഫോണ്‍: 0497 2700205

date