Skip to main content

ഹാന്‍ഡ്‌ലൂം ആന്റ് ടെക്സ്‌റ്റൈല്‍ ടെക്നോളജി ഡിപ്ലോമ

 

 

കണ്ണൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജിയില്‍ ഹാന്‍ഡ്‌ലൂം ആന്റ് ടെക്സ്‌റ്റൈല്‍ ടെക്നോളജി ഡിപ്ലോമ കോഴ്സിന്റെ രണ്ടാംവര്‍ഷ ലാറ്ററല്‍ എന്‍ട്രിക്ക് ജൂലൈ പത്ത് വരെ അപേക്ഷിക്കാം. അപേക്ഷകര്‍ സയന്‍സ് ഗ്രൂപ്പില്‍ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങളെടുത്ത് പ്ലസ് ടു പാസ്സായിരിക്കണം. 

 

അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ വിദ്യാഭ്യാസ യോഗ്യത, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, ജനന സര്‍ട്ടിഫിക്കറ്റ്, നേറ്റിവിറ്റി, കമ്മ്യൂണിറ്റി എന്നീ സര്‍ട്ടിഫിക്കറ്റുകളും സമര്‍പ്പിക്കണം. ജൂലൈ പത്ത് വരെ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ ഫോറം www.iihtkannur.ac.in എന്ന വെബ്സൈറ്റിലും ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും നേരിട്ടും ലഭിക്കും. 

 

വിലാസം - എക്സിക്യുട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജി, കണ്ണൂര്‍, പി.ഒ കിഴുന്ന, തോട്ടട, കണ്ണൂര്‍-7.

ഇ-മെയില്‍: info@iihtkannur.ac.in ഫോണ്‍: 0497 2835390. 

date