Post Category
പരാതി പരിഹാര അദാലത്ത് നടത്തി
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മലപ്പുറം ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ക്കായി പരാതി പരിഹാര അദാലത്ത് നടത്തി. അപേക്ഷ നല്കുന്നതിലുള്ള പ്രശ്നങ്ങൾ, 2025 മാര്‍ച്ച് 31 വരെ വിതരണം ചെയ്ത ആനുകൂല്യങ്ങള്‍ ലഭിക്കാത്തവരുടെ പരാതികൾ എന്നിവ അദാലത്തിൽ പരിഹരിച്ചു. മത്സ്യ ബോര്‍ഡ് ചെയര്മാന് കൂട്ടായി ബഷീറിന്റെ നേതൃത്വത്തില്‍ ഉണ്ണിയാല്‍ ഫിഷറീസ് ട്രെയിനിങ് സെന്ററില്‍ നടന്ന പരാതി പരിഹാര അദാലത്തില്‍ 50 പരാതികളാണ് ലഭിച്ചത്. വിവാഹധന സഹായം, മരണാനന്തര ധനസഹായം എന്നീ ഇനങ്ങളില്‍ ലഭിച്ച അപ്പീലുകളും പരാതികളും പരിഗണിച്ച് 17 പേര്‍ക്ക് ധനസഹായം അനുവദിച്ചു. ബോര്‍ഡിന്റെ പരിഗണനയ്ക്കായി എട്ട് അപേക്ഷകള്‍ സ്വീകരിച്ചു. അവശേഷിക്കുന്ന പരാതികളില്‍ പരിശോധിച്ച് നടപടികള്‍ സ്വീകരിക്കുമെന്ന് കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് റീജിയണല്‍ എക്സിക്യൂട്ടീവ് അറിയിച്ചു.
date
- Log in to post comments