Skip to main content

ബിന്ദുവിന് ആദരാഞ്ജലി അർപ്പിച്ചു

കോട്ടയം ഗവ. മെഡിക്കൽ കോളജിലെ പഴയ ശുചിമുറി സമുച്ചയം തകർന്നുണ്ടായ അപകടത്തിൽ മരിച്ച തലയോലപ്പറമ്പ്  ഉമാൻകുന്ന് ബിന്ദുവിന്റെ വീട്ടിലെത്തി സംസ്ഥാന സർക്കാരിനുവേണ്ടി ജില്ലാകളക്ടർ ജോൺ വി. സാമുവൽ ആദരാഞ്ജലി അർപ്പിച്ചു. സി.കെ. ആശ എം.എൽ.എയും ബിന്ദുവിന്റെ വീട്ടിലെത്തി ആദരാഞ്ജലി അർപ്പിച്ചു. ബിന്ദുവിന്റെ ഭർത്താവ് വിശ്രുതൻ, മക്കളായ നവമി, നവനീത് എന്നിവരെ സി.കെ. ആശ എം.എൽ.എയും ജില്ലാ കളക്ടറും ആശ്വസിപ്പിച്ചു.

കോട്ടയം ഗവ. മെഡിക്കൽ കോളജിലെ പഴയ ശുചിമുറി സമുച്ചയം തകർന്നുണ്ടായ അപകടത്തിൽ മരിച്ച തലയോലപ്പറമ്പ്  ഉമാൻകുന്ന് ബിന്ദുവിന്റെ വീട്ടിലെത്തി സംസ്ഥാന സർക്കാരിനുവേണ്ടി ജില്ലാകളക്ടർ ജോൺ വി. സാമുവൽ ആദരാഞ്ജലി അർപ്പിക്കുന്നു. സി.കെ. ആശ എം.എൽ.എ. സമീപം.

date